സിനിമാ-സീരിയൽ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ സിനിമാ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കേസ്. കാസർഗോഡ് ചന്തേര പോലീസാണ് കേസെടുത്തത്. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്തുള്ള ചെറുവത്തൂർ ദേശീയപാതയ്ക്കടുത്തുള്ള ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

സ്റ്റാർ മാജിക് ബിഗ് ബോസ് എന്നീ പരിപാടികളിലൂടെ ശ്രദ്ധേയനായ ഷിയാസ് കരീം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ വ്യക്തിത്വവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *