ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ മോഹിനിയാട്ടം ചെയ്യാൻ കഴിഞ്ഞ ദിവസം കലാമണ്ഡലം അവസരം നൽകിയിരിന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കലാമണ്ഡലം നിർണായക തീരുമാനം എടുത്തിരിക്കുകയാണ്. കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. മാറുന്ന കാലത്തിനനുസരിച്ചാണ് ഈ തീരുമാനം.
എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട്. നൂറിലേറെ വിദ്യാർഥിനികളാണ് പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു. അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കാം.
