ആറാം തവണയും ബിഗ് ബോസ് ഷോ മലയാളത്തില്‍ പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടയിൽ ബിഗ് ബോസിലെ മത്സരാര്‍ഥികളുടെ പ്രതിഫലത്തെ പറ്റി സാബുമോന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഒന്നാം സീസണില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയ മത്സരാര്‍ഥികള്‍ വരെ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയത് ഒന്നാം സീസണിലായിരുന്നു. നല്ല തുക തന്നെയാണ് എല്ലാവര്‍ക്കും കിട്ടിയത്. വ്യക്തികള്‍ക്ക് അനുസരിച്ചാണ് പ്രതിഫലം. നമ്മള്‍ അവരുമായി ചര്‍ച്ച ചെയ്ത് തന്നെയാണ് തുക എത്ര ലഭിക്കുമെന്ന് തീരുമാനിക്കുന്നത്.
ഒന്നാം സീസണില്‍ ഭയങ്കരമായി പൈസ ഇറക്കി കളിച്ചിരുന്നു. ചില മത്സരാര്‍ഥികള്‍ അതിനകത്ത് നൂറ് ദിവസം നിന്നിരുന്നെങ്കില്‍ ഏകദേശം ഒരു കോടി രൂപ വരെ സ്വന്തമാക്കിയേനെ. ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലഭിച്ചതെന്ന് പറയില്ല. ദിവസവും ഒരു ലക്ഷം വീതവും അതിന് മുകളില്‍ വാങ്ങിയവരുമൊക്കെ ഉണ്ടായിരുന്നു. അത്രയും ആളുകളും അതിലുണ്ടായിരുന്നു. പിന്നീട് വന്ന സീസണുകളില്‍ പ്രതിഫലം കുറവുള്ള ആളുകളെ തിരഞ്ഞെടുക്കുക മാത്രമല്ല രണ്ടാമത്തെ സീസണ്‍ ആയപ്പോഴെക്കും അവരതിന്റെ പ്രൈസ് മണിയും കട്ട് ചെയ്ത് കുറച്ചു. ഒരു കോടി എന്നതിന് പകരം അമ്പത് ലക്ഷമാക്കി കുറച്ചുവെന്നും സാബുമോന്‍ പറയുന്നു.
ബിഗ് ബോസിലൂടെ സാബുമോന്‍ ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയെന്ന ആരോപണത്തെ കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. ‘ഞാനങ്ങനൊരു ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയിട്ടുമില്ല. അതുകൊണ്ട് അതിലൊരു കുറ്റബോധവുമില്ല. ഹിമയുമായി ഉണ്ടായത് റിഫ്‌ളെക്‌സാണ്. അവളെന്റെ കൈയ്യില്‍ അടിച്ചു. അതിനുള്ളത് തിരികെ കൊടുത്തു. അത് ഫിസിക്കല്‍ അസാള്‍ട്ട് അല്ല. റിഫ്‌ളെക്‌സാണ്. മനുഷ്യന്മാര്‍ക്കെല്ലാം ഉള്ള സ്വഭാവമാണത്. ഞങ്ങള്‍ രണ്ട് പേര്‍ക്കും അതില്‍ കുഴപ്പമില്ലെന്ന് ഇരിക്കെ അതിനെ ഫിസിക്കല്‍ അസാള്‍ട്ട് എന്ന വാക്കിലൂടെ പറയരുത്. കാരണം അത് വലിയൊരു വാക്കാണ്. എന്നെ അടിച്ചതിന് ശേഷം വലിയ രീതിയില്‍ ഹിമ പ്രകോപിപ്പിക്കാനും ശ്രമിച്ചിരുന്നു. പ്രൊവോക്ക് ചെയ്താല്‍ ആരായാലും പ്രതികരിക്കും. അതൊക്കെ സാഹചര്യമനുസരിച്ചാണെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു.

 
                                            