ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള നൽകി, രാഹുൽ ഗാന്ധി ഇനി വയനാട്ടിലേക്ക്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റം വരുത്തി രാഹുൽഗാന്ധി വയനാട്ടിലേക്ക് എത്തും. പുൽപ്പള്ളിയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്. ശനിയാഴ്ച അഞ്ചുമണിയോടെ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും റോഡ് മാർഗ്ഗം വയനാട്ടിലേക്ക് തിരിക്കും.

വയനാട്ടിൽ ജനങ്ങൾ ജീവനുവേണ്ടി പ്രതിഷേധിക്കുമ്പോൾ എംപി എവിടെയെന്നാണ് ചോദ്യം ഉയർന്നിരുന്നത്. സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ച മൂന്നുമണിയോടെ പ്രയാഗ്രാജില്‍ നിന്നും ജോഡോ യാത്ര പുനരാരംഭിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *