അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ അകപ്പെട്ടവരാണ് ബാല അമൃത ഇവരുടെ മകളും. ഇതിനു തുടക്കമായത് ഇരുവരുടെയും വീഡിയോയാണ് ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു ഇരുകൂട്ടരും ഉന്നയിച്ചത്. ഇതിനിടയില്‍ തന്നെയാണ് മകളും ബാലയ്ക്കെതിരെ രംഗത്ത് വരുന്നത്. ഇതോടെ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.
തനിക്കെതിരെ ബാല ഉന്നയിച്ച പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുന്‍ ഭാര്യ വീഡിയോയുമായി രംഗത്ത് വന്നത്. ഇതിന് പിന്നാലെ അവർ ബാലയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ബാലയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒടുവില്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.
അറസ്റ്റും ജാമ്യവുമൊക്കെ നടന്നതിന് പിന്നാലെ ആഴ്ചയില്‍ ഗൂഗിളില്‍ ട്രന്റ് ആയും ബാല മാറുകയുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തെ മൂന്ന് മണിക്കൂറില്‍ പതിനായിരത്തിലധികം സെർച്ചുകളാണ് ബാലയുടെ കാര്യത്തിലുണ്ടായത്. ഈ സമയത്ത് 900 ശതമാനത്തിലധികം വർധനവ് ബാലയുടെ സെർച്ചിലുണ്ടായി. ഈ സമയത്ത് ഗൂഗിള്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ബാലം ഇടം പിടിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ട്രെന്റിങ്ങില്‍ നിന്നും ബാല പുറത്തായി. ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് മത്സരം, ഓവിയ ഹെലനാണ് ഇപ്പോള്‍ ഗൂഗിള്‍ ട്രെന്റില്‍ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നും പി സരിന്‍, കണ്ണൂർ എ ഡി എം നവീന്‍ ബാബു തുടങ്ങിയ പേരുകള്‍ നിലവില്‍ ടെന്റിങ് ലിസ്റ്റിലുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറില്‍ ആയിരം പേർ സരിന്റെ പേര് സെർച്ച് ചെയ്തപ്പോള്‍ കഴിഞ്ഞ അരമണിക്കൂറില്‍ മാത്രം കണ്ണൂർ എ ഡി എം നവീന്‍ ബാബു എന്ന് സെർച്ച് ചെയ്തിട്ടുണ്ട്.
അതേസമയം, മുന്‍ ഭാര്യയുടെ പരാതിയില്‍ കർശന ഉപാധികളോടെയാണ് ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. മുന്‍ഭാര്യയ്ക്കും മകള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരണം നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് തുടങ്ങിയ ഉപാധികളാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
