തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വേറ്റിനാട് സ്വദേശി സജീവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തില്‍ കേബില്‍ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവന്‍ സാധരണ നടക്കാനിറങ്ങുന്ന വഴിയിലല്ല മൃതദേഹം കണ്ടെത്തിയത്. വട്ടപ്പാറ…

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് നല്‍കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുണ്ട്.…

നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ്

മുംബൈ : നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. കേസില്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായി ജയിലിലാണ്.…

ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100…

പാലക്കാട് നാലിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയില്‍ ബുധനാഴ്ച വൈകീട്ടുണ്ടായ അതിതീവ്ര മഴയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമില്ല. മഴ തുടരുന്നതിനാല്‍ മുന്‍കരുതലായി അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉരുള്‍പൊട്ടിയതെല്ലാം കാട്ടിലും ജനവാസ കേന്ദ്രത്തില്‍ നിന്നും മാറിയിട്ടുമായതിനാല്‍…

ശക്തമായ കാറ്റിന് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 82

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട്…

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍…

കോട്ടയത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്…

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കോഴിക്കോട് നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കായത്തൊടിയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം…