കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് ; അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി : കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും. അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുവാനാണ് തീരുമാനം. അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍…

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം;ശശീന്ദ്രന്റെ രാജിക്കായി അടിയന്തിര പ്രമേയം

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ ശശീന്ദ്രന്റെ രാജക്കായി പ്രതിപക്ഷം പ്രക്ഷോഭം നടത്തും. വ്യാഴാഴ്ച അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ തീരുമാനം. ഇരുപത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതില്‍ നാലു…

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍,കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളെ ഏത് ഗണത്തില്‍പ്പെടുത്തും; ഷമ്മി തിലകന്‍

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍,കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളെ ഏത് ഗണത്തില്‍പ്പെടുത്തുമെന്ന് സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് ഷമ്മി തിലകന്‍. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. അതിന്റെ…

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും , ബേബി ശ്യാമിലിയും. മലയാളികളുടെ മാമാട്ടിക്കുട്ടിയും മാളൂട്ടിയും. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും മലയാളികള്‍ക്ക് കൗതുകമാണ്. ഇപ്പോഴിതാ, ശ്യാമിലിയുടെ ജന്മദിനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. അനിയത്തിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്…

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്; ഇതോടെ രോഗികളുടെ എണ്ണം 41 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ആനയറ, പേട്ട സ്വദേശികള്‍ക്കാണ് രോഗം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്…

സംസ്ഥാനത്ത് പതിനേഴായിരം കടന്ന് കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ; മരണം 105

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട…

രാജി വേണ്ടെന്ന് തീരുമാനം; ശശീന്ദ്രനെതിരെ കേസെടുക്കില്ല; സിപിഎം

കൊല്ലം : പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെട്ടന്ന ആരോപണം വിവാദമാവുന്നതിനിടെ വിഷയത്തില്‍ മന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍…

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ; ശശീന്ദ്രന് മന്ത്രിസഭയില്‍നിന്ന് പുറത്ത്‌പോകേണ്ടിവരും

കൊല്ലം : പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി ശശീന്ദ്രന്‍ മന്ത്രിസഭയ്ക്ക് പുറത്ത് നില്‌ക്കേണ്ടിവരുമെന്ന് സിപിഎം നേതൃത്വം. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ അങ്ങനെയൊരു തീരുമാനമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യത. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക്…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; 14 ലോകനേതാക്കളുടെ കോളുകളും നിരീക്ഷണ പട്ടികയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പട്ടികയില്‍ നിരവധി ലോകനേതാക്കളുടെ നമ്പരും ഉണ്ടെന്ന് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്റുമാരുടെയും നമ്പരുകള്‍ ഉള്‍പ്പെടെ 14 ലോക നേതാക്കളുടെ കോളുകള്‍ നിരീക്ഷിച്ചിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍,…

ത്യാഗസ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍;കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ പ്രാര്‍ത്ഥന

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാള്‍ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്‍ ത്യാഗത്തിന്റെയും ഓര്‍മ്മ പുതുക്കുകയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും,…