പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിക്ക് സെക്സ് ടോയ് അയക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍.

മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സെക്സ് ടോയ് അയക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്. കുനാല്‍ അങ്കോല്‍ക്കര്‍ എന്നയാളാണ് വിദ്യാര്‍ത്ഥിനിക്ക്…

ശബരിമല വെര്‍ച്വല്‍ ക്യൂവിന് ഫീസ് വരുന്നു; അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കും

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആലോചന. അടുത്ത മണ്ഡലകാലംമുതല്‍ ഇത് നടപ്പാക്കാനാണ് ബോര്‍ഡ് തത്ത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. ദര്‍ശനം നടത്തുന്നവര്‍ക്ക് ഓണ്‍ലൈനായി പണം തിരികെ നല്‍കുകയും ചെയ്യും. ദര്‍ശനത്തിന് എത്താത്തവര്‍ക്ക് പണം…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ…

കെ എസ് ആര്‍ ടി സി നഷ്ടത്തില്‍; അധികജീവനക്കാരെ മാറ്റി നിര്‍ത്തും; ആശ്രിത നിയമനം തല്‍കാലം വേണ്ട

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ അധികമുള്ള 4000 ജീവനക്കാരെ മാറ്റി നിര്‍ത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കെ.എസ്.ആര്‍.ടി.സി , എം.ഡി യൂണിയന്‍ നേതാക്കളുടെ യോഗത്തെ അറിയിച്ചു. മെക്കാനിക്കല്‍ ,കണ്ടക്ടര്‍ വിഭാഗത്തിലുള്‍പ്പെടെ അധികജീവനക്കാര്‍ ഉണ്ടന്ന് മാനേജ്‌മെന്റ് കണ്ടെത്തിയിരുന്നു.…

വിസ്മയ കേസ്; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് കോടതിക്ക് മുന്നിലെത്തുക. 40 ല്‍ അധികം പ്രധാന സാക്ഷികളുടെ മൊഴിയുണ്ട്. ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍…

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെന്മല കെ ഐ പി ലേബര്‍ കോളനിയിലെ അനി- വിദ്യാ ദമ്പതികളുടെ മകള്‍ അഞ്ജലി (12) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. പെണ്‍കുട്ടി…

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; മുന്‍നിലപാട് മാറ്റി ജലീല്‍

കൊച്ചി: മലപ്പുറം എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍ എംഎല്‍എ. എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സംസ്ഥാന സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന്…

കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ല. പകരം കെ.എസ്.ആര്‍.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം.സി.എം.ഡി ബിജു പ്രഭാകര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ 16 സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനമായത്. ഔട്ട്ലെറ്റുകള്‍ ഡിപ്പോകളിലും കോംപ്ലക്സുകളിലും ആരംഭിക്കുന്നതിനെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍…

നിപ വൈറസ് ; ; ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ; ആശങ്ക ഒഴിഞ്ഞ് കേരളം

കോഴിക്കോട്; നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 274 പേര്‍. ഇതില്‍ 149 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.…

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്…