അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും; സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റേത് പാര്‍ട്ടിയേക്കാളും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്. പക്ഷേ പാര്‍ട്ടി ഫോറത്തിനകത്താകണം. ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും…

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ കര്‍ശന നടപടി വേണം;ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിര്‍ദേശം. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട്…

ചന്ദ്രിക കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നല്‍കും ; സിപിഎം അതൃപ്തി അവഗണിച്ച് ജലീല്‍ ഇ ഡി ഓഫിസില്‍

മലപ്പുറം: ചന്ദ്രിക കള്ളപ്പണ കേസില്‍ കെ.ടി ജലീല്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും. സിപിഎം അതൃപ്തി അവഗണിച്ചാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് സമര്‍പ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളും, രേഖകളും ജലീല്‍ ഹാജരാക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി…

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3.31 കോടിയില്‍ എത്തി.338 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 40, 567 പേര്‍ക്ക് രോഗമുക്തി നേടി. 4.41 ലക്ഷം പേരാണ്…

അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്;സുപ്രീംകോടതി

ന്യൂഡല്‍ഹി: അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് നടപടി. തീവണ്ടി വൈകിയെത്തിയതിന്റെ കാരണം…

തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കും;മുഖ്യമന്ത്രി

തിരുവനന്തപുരം: തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍…

വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോളജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ്…

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍; മുല്ല ഹസന്‍ അഖുണ്ഡ് ആക്ടിംഗ് പ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. കൊല്ലപ്പെട്ട താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസന്‍ അഖുണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതിരോധമന്ത്രി. താലിബാന്‍…

യഥാര്‍ത്ഥ ശരീഅത്ത് നിയമമായിരിക്കണം താലിബാന്‍ പിന്‍തുടരേണ്ടത്; ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

ശ്രീനഗര്‍: യഥാര്‍ത്ഥ ശരീഅത്ത് നിയമം അനുസരിച്ച് മാത്രം ഭരിക്കണമെന്ന് താലിബാനോട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മെഹബൂബയുടെ പ്രസ്താവന. താലിബാന്റെ മുന്‍കാല ചരിത്രം മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നുള്ള കാര്യം…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്

ചെന്നൈ: ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്ന്പ്രമേയം പാസാക്കിയത്. സഭയില്‍ മന്ത്രിസഭയ്ക്കായി…