കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണിത്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.…

യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി ട്വന്റി ട്വന്റി; എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുക ലക്ഷ്യം

എറണാകുളം: രാഷ്ട്രീയ മറനീക്കി ട്വന്റി ട്വന്റി പുറത്തേക്ക്. ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിന്റെ ട്വന്റി ട്വന്റി. നിലവിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം നല്‍കാന്‍ കോണ്‍ഗ്രസും ട്വന്റി ട്വന്റിയും തമ്മില്‍ ധാരണയായി.…

വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ല; ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം സുധീരന്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്…

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം.കെപിസിസി പ്രസിഡന്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് രാജിക്കത്ത് കൈമാറി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും വി.എം സുധീരന്‍…

ട്രാന്‍സ്ജെന്‍ഡകളുടെ സംവരണം; ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ട്രാസ്ജെന്‍ഡറായ ആളുകള്‍ക്ക് സംവരണം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇവര്‍ക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലുമുള്ള 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടാന്‍ സാധിക്കും. ഇത്…

ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച; സുരേഷ്‌ഗോപി ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സുരേഷ്ഗോപി എംപി നാളെ ഡല്‍ഹിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, അമിത് ഷായുമായും സുരേഷ്…

ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; ഉച്ചഭക്ഷണം ഒഴിവാക്കും; പകരം ഉച്ചഭക്ഷണ അലവന്‍സ് നല്‍കും; സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി

തിരുവനന്തപുരം: ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേരെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. യൂനിഫോം നിര്‍ബന്ധമാക്കില്ല. സ്‌കൂളുകളില്‍ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഭിന്നശേഷി വിദ്യാര്‍ഥികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളിലെത്തേണ്ടതില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം ഉച്ചഭക്ഷണ അലവന്‍സ് നല്‍കും. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട്…

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ചര്‍ച്ചയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. ഉച്ചക്ക് 3.30നാണ് യോഗം .നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച…

അഫ്ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും

വാഷിങ്ടണ്‍: ഭീകരവാദവും അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിലും ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു.…

തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി; താത്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അനിഷ്ട സംഭങ്ങള്‍ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി…