വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ജയസൂര്യയുടെ കത്തനാര്‍ ഒരുങ്ങുന്നു

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിലെ ബിഗ്ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. പൂര്‍ണമായി വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമയാണ് കത്തനാര്‍. റോജിന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയവിദേശ സിനിമകളില്‍…

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന് രമേശ് ചെന്നിത്തല. അദ്ദേഹവുമായി ചര്‍ച്ച നടത്തും. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കിയിരുന്നു. എ ഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍,…

കെപിസിസി പുനഃസംഘടന; എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകളില്‍ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീര്‍ക്കാനാണ് ശ്രമം.…

മാവോയിസ്റ്റ് ഭീഷണി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ അമിത് ഷാ

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവര്‍ത്തിയും അവലോകനം ചെയ്യും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും…

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്:പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാണ്‍ സില്‍ക്‌സിന്റെ കോഴിക്കോടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാര്‍ത്തികാണ് മരിച്ചത്. പരിക്കേറ്റവരും തമിഴ്നാട് സ്വദേശിയാണ്. അപകടം നടന്ന സ്ഥലം കോഴിക്കോട്…

ഹോട്ടലുകളില്‍ ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതിയുണ്ടായിരുന്നുള്ളു. ഒരു ഹോട്ടലിലെ…

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,14,627 ടെസ്റ്റുകള്‍ നടത്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,14,627 ടെസ്റ്റുകള്‍ നടത്തി. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890,…

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; വൈകുന്നേരം ആറുമണിമുതല്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെ എസ് ഇബി. വൈകുന്നേരം ആറ് മണി മുതല്‍ പത്ത് മണിവരെയുള്ള സമയങ്ങളിലാണ് അധിക ഉപയോഗം നടക്കുന്നത്. അതില്‍ നിയന്ത്രണം ഉണ്ടാവണം. അല്ലാത്തപക്ഷം ലോഡ്‌ഷെഡ്ഡിങ്ങിലേക്കോ, പവര്‍കട്ടിലേക്കോ പോവേണ്ട സാധ്യത ഉണ്ടാകുമെന്ന്…

ഹോട്ടലുകളിലും, ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനം ആയത്.…

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി അഡ്വ പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷന്‍…