ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണം: മന്ത്രി ആന്റണി രാജു

സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും ഗ്രാമവണ്ടി ജനകീയമാക്കുന്നതിൽ പഞ്ചായത്തുകൾക്ക് പ്രധാനപങ്കുണ്ടെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനും നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കല്ലറ പഞ്ചായത്തിൽ, കെ.എസ്.ആർ.ടി.സിയും ഗ്രാമപഞ്ചായത്തും…

ഭാവനയുടെ തിരിച്ചുവരവ്; ആശംകള്‍ നേര്‍ന്ന് പ്രമുഖര്‍

മലയാള സിനിമയില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കമല്‍ സംവിധാനം ചെയ്ത…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്; കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടക്കുന്നതായി വിജിലന്‍സ്. ഏജന്‍റുമാര്‍ വഴി വ്യാജരേഖ ചമച്ചാണ് പണം തട്ടുന്നത്.ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. അന്വേഷണത്തിന്‍റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരില്‍ സംസ്ഥാനത്തുടനീളമുള്ള കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയാണ്.…

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി

ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും…

സാനിയാ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു

ഇന്ത്യന്‍ ടെന്നീസില്‍ ഇത് യുഗാന്ത്യം ദുബായ്: 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ്…

നടിയും അവതാരകയുമായ സുബി സുരേഷ് വിടവാങ്ങി

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി…

എക്സൈസ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ

ആറ്റിങ്ങൽ കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21-2 2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ്സ് മുതലുള്ള ‘പാഠ്യപദ്ധതിയിൽ മദ്യവും ലഹരിയും ഒരു രാജ്യ ദുരന്തം…

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ് ഭാവനയുടെ തിരിച്ചുവരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ. വെറുമൊരു റിലീസല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണെന്നാണ് രമയുടെ പ്രതികരണം. മാനസികവും ശാരീരികവുമായ…

കൈക്കുലിയായി കോഴിയും പണവും

തിരുവനന്തപുരം: പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മൃഗ ഡോക്‌ടറില്‍ നിന്നും ഉറവിടം വ്യക്തമല്ലാത്ത 5,700 രൂപ പിടികൂടി. ഓഫിസിനകത്ത് നിന്നും ഇറച്ചിക്കോഴിയും കണ്ടെത്തി.എന്നാല്‍, ഇറച്ചിയിലെ ബ്ലഡ് സാമ്പിളുകള്‍ പരിശോധിക്കാനാണ് ഇത് ഓഫിസില്‍ സൂക്ഷിച്ചതെന്നാണ്…

പരസ്യമായി പോരടിച്ച് കർണാടകയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ

കര്‍ണാടകയില്‍ വനിത ഐപിഎസ്‌-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി…