ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ വിമര്‍ശിച്ച് നടനും അവതാരകനുമായ സാബുമോന്‍. റേപ്പ് കഴിഞ്ഞാല്‍ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയില്‍ കാണിക്കാറുള്ളതെന്നും യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്നും അത് കാണുന്നവര്‍ക്ക് അനുകരിക്കാന്‍ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോന്‍ പറഞ്ഞു. സൈന സൗത്ത്…
Author: News Desk
കേന്ദ്രമന്ത്രി എസ് ജയശങ്കർ നാളെ കേരളം സന്ദർശിക്കും
തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ സെപ്റ്റംബർ 16ന് വൈകിട്ട് ദ്വദിന സന്ദർശനത്തിനായി കേരളത്തിലെത്തും. സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ‘പിഎം വിശ്വകർമ’ പരിപാടിയിൽ കേന്ദ്രമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും.…
മുഖ്യമന്ത്രിയുടേത് അന്തസ്സുള്ള രാഷ്ട്രീയം;എ. കെ ബാലൻ
സോളർ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലർന്നു കിടന്നു തുപ്പുന്നതു പോലെയെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. പല കോൺഗ്രസ് നേതാക്കളും തലയിൽ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ കേസുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന പ്രമേയത്തിന് മുഖ്യമന്ത്രി…
നിപ ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടി എന്ന് പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്
നിപ്പ വൈറസ് വൻകിട ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ടിയാങ്കണ്ടി അനിൽകുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. മുമ്പ് കോവിഡ് കാലത്തും ഇന്റർനെറ്റ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ നിപ്പ…
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആയുസ്സ് കൂടുതൽ ; കാരണം?
ആയുർദൈർഘ്യത്തിന്റെ കണക്ക് പരിശോധിച്ചാൽ അവടെ സ്ത്രീകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പുരുഷനെക്കാൾ ശരാരശി അഞ്ച് വർഷത്തോളം കൂടുതൽ ആയുസ് സ്ത്രീകൾക്കുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലവിധ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശാസ്ത്രം സ്ത്രീകൾക്ക് ആയുസ് കൂടുതലാണെന്ന് സമർത്ഥിക്കുന്നത്. എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും…
സഹതടവുകാരുടെ പരാതി; ഷാരോൺ വധക്കേസ് പ്രതിയെ ജയിൽ മാറ്റി
സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി.സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്.അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ…
ഗണേഷ് കുമാറിന് അയോഗ്യത ഒന്നുമില്ല : ഇ പി ജയരാജൻ
കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ മുൻപിലില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനെ…
അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കാനായി മൃഗസ്നേഹികളുടെ പ്രതിഷേധം
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴത്തെ ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സർക്കാർ പുറത്തു വിടുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. ആനയെ തിരികെ…
കമല്‍ഹാസന്‍- മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറും തൃഷയും ഒന്നിക്കുന്നു
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് ‘കെ.എച്ച് 234’.ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്ബാടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വന്‍താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. തൃഷ,…
മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…
