ഏറ്റുമാനൂർ: സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ സീറ്റ്…
Author: News Desk
ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ (ICSET-2021) അഞ്ചാം പതിപ്പിന് സമാപനം
തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021 സമാപിച്ചു. അവസാനദിനമായ ഇന്നലെ നടന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ്സ് ഐസക്ക് മുഖ്യാതിഥിയായി. മികവുറ്റ വിദ്യഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെയും, അറിവുകളെ നവീകരണത്തിലേക്ക് മാറ്റി അതിലൂടെ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ സാധ്യമാക്കുന്നതിനെ കുറിച്ചുമാണ് മന്ത്രി പ്രസംഗിച്ചത്. കേരളത്തെ സമ്പൂര്‍ണ്ണ നവീകരണ സമൂഹമാക്കി മാറ്റുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യവും അദ്ദേഹം പങ്ക് വെച്ചു. ‘എല്ലാവര്‍ക്കും ക്ഷേമവും, വിദ്യഭ്യാസവും ഉറപ്പുവരുത്തുന്ന വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളം കുതിക്കണം. അതിലൂടെ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ മാറുകയും മികവുറ്റ തൊഴില്‍ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. സുപ്രധാനമായ സ്ഥാപനങ്ങളിലൊന്നാണ് ഐസിറ്റി അക്കാദമി, മേല്‍ പറഞ്ഞ ലക്ഷ്യത്തിലേക്ക് കേരളത്തെ പിടിച്ചു കയറ്റാന്‍ നിര്‍ണായകമായ ഒരു പങ്കാണ് അക്കാദമി വഹിക്കുന്നത്’ എന്ന് സമാപന സമ്മേളനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐസിറ്റി അ്ക്കാദമി ബോര്‍ഡ് അംഗവും ടിസിഎസ് തലവനുമായ ദിനേശ് തമ്പി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തൊഴില്‍ മേഖല നേരിടുന്ന വികേന്ദ്രീകരണവും, തൊഴില്‍ രംഗത്തെ ഭാവി എന്ന് പറയപ്പെടുന്ന വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യതകളെ കുറിച്ചും ഡോ. സജി ഗോപിനാഥ് സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തെ കണക്കിലെടുത്തു കൊണ്ട് ദ്വിദിന കോണ്‍ക്ലേവ് സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തരമാണ നടന്നത്. സമാപന ദിവസം ‘നവ സാധാരണത്തില്‍ മാറുന്ന ജീവി ശൈലികള്‍’, ‘നവ സാധാരണത്തിലെ തൊഴില്‍ സാധ്യതകള്‍’ ‘നവ സാധാരണത്തില്‍ ജീവിതത്തിലും ബിസിനസ്സ് രംഗത്തും സാങ്കേതികതയുടെ പങ്ക്’ തുടങ്ങിയ വിഷയങ്ങളില്‍, വ്യാവസായിക, ഐടി, എന്‍ജിനിയറിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചകളും യോഗങ്ങളും നടന്നു. കൂടാതെ യൂഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓ ഡോ. സോഹന്‍ റോയുടെ നേതൃത്വത്തില്‍ നവസാധാരണത്തിലെ സംരംഭകത്വ വഴികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. നവ സാധാരണത്തെ ആസ്പദമാക്കി സജീകരിച്ച ദ്വിദിന കോണ്‍ക്ലേവില്‍ ലോകമെമ്പാടും നിന്നുള്ള 800ല്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.
ലതിക സുഭാഷിന്റെ പ്രതിഷേധത്തിലുള്ള പ്രതികരണം രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെ ആയിരുന്നോയെന്ന് സംശയമുണ്ട്’: മുഖ്യമന്ത്രി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിംഗിന്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു…
മെട്രോമാന് പാലക്കാടിന്റെ പൂർണ്ണ പിന്തുണ ; ഇടത് വലതു സംഘടനകൾ പ്രതിസന്ധിയിൽ
പാലക്കാട്: ഇ. ശ്രീധരന്‍റെ നിഷ്കളങ്ക വ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. ഇതിനിടെ…
ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ബംഗ്ലാദേശ് സന്ദർശനത്തിനായുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളിൽ അദ്ദേഹം ബംഗ്ലാദേശ് സന്ദർശിക്കും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ്…
എസ്.എസ്.എല്‍.സി പരീക്ഷ: വിദ്യാർത്ഥികൾക്ക് അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ലഭ്യമാകാത്തവര്‍ക്കും…
കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അoവാർഡുകൾ വിതരണം ചെയ്തു
തിരുവനന്തപുരം : ചലച്ചിത്ര – ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്റ്റിന്റെ ഇരുപത്തിനാലാമത് വാർഷികാ ഘോഷവും പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെയും തിരക്കഥ രചനാ മത്സരത്തിന്റെയും അവാർഡ് വിതരണ ചടങ്ങും തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ദേശീയ. -സംസ്ഥാന …
നർത്തകർക്കായി പതിനാലു ജില്ലകളിലും മത്സരം . മികച്ചവർക്ക് സമ്മാനം
കേരളത്തിലെ മികച്ച നർത്തകരെ കണ്ടെത്താൻ പതിനാല് ജില്ലകളിലും നാട്യോത്സവം സംഘടിപ്പിയ്ക്കുന്നു. മാർച്ച് അവസാനവാരം മുതൽ ഏപ്രിൽ അവസാനവാരം വരെയാണ് ‘അണുകാവ്യനാട്യോത്സവം’ എന്ന് പേരിട്ടിരിക്കുന്ന നാട്യ മത്സരങ്ങൾ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹൻ റോയ് എഴുതിയ ആയിരത്തൊന്ന് കാവ്യങ്ങൾ ആസ്പദമാക്കിയായിരിയ്ക്കും മത്സരങ്ങൾ.…
ബാങ്ക് സ്വകാര്യവൽക്കരണവിരുദ്ധ പ്രക്ഷോഭം, ബാങ്ക് പണിമുടക്കം; രണ്ടാം ദിവസവും പൂർണ്ണം
മലപ്പുറം :പൊതുമേഖലാ ബാങ്ക് വിൽപനക്കെതിരെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം രണ്ടാം ദിവസവും ബാങ്കിംഗ് മേഖല സ്തംഭിച്ചു.നവ സ്വകാര്യ ബാങ്കുകളൊഴികെ ബാങ്ക് ശാഖകളെല്ലാം അടഞ്ഞ് കിടന്നു.ശനി, ഞായർ ദിനങ്ങളിലെ ഒഴിവു ദിനങ്ങൾ ചേർന്നതോടെ ഫലത്തിൽ നാല്…
