Author: admin
വ്യാജ പീഡനക്കേസ്: പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍ രംഗത്ത്
കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ്…
മാനസിക സമ്മര്‍ദ്ദത്തെ പ്രചോദനമാക്കിയ അമേരിക്കന്‍ മലയാളിയുടെ ആത്മീയയാത്ര
ജീവിതത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാവുക, ആ പ്രതിസന്ധി അതിജീവിക്കാന്‍ മെഡിറ്റേഷനെ ആശ്രയിക്കുക, പിന്നീട് ആ മേഖലയെ അടിസ്ഥാനമാക്കി പുതിയ ജീവിതം കെട്ടിപ്പടുക്കുക… സാങ്കല്പികം എന്ന് തോന്നിയേക്കാം എങ്കിലും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി വനിതയായ കവിത മേനോന്റെ യഥാര്‍ത്ഥ കഥയാണിത്. പാലക്കാട് സ്വദേശിയായ…
മുതുകാടിന്റെ ഭാരതയാത്ര ഡോക്യു സിനിമ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച…
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്‌റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച
തിരുവനന്തപുരം: വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴചയാണ് തിരുവനന്തപുരം…
ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം
തിരുവനന്തപുരം ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.1958ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ജില്ലാ ഹോമിയോപ്പതി ആശുപത്രി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനത്തില്‍ ജില്ലാ പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍…
കലാനിധി ഫെസ്റ്റും എഴുത്തച്ഛന്‍ പുരസ്‌ക്കാരസമര്‍ണവും ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍. കലാനിധി ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എഴുത്തച്ഛന്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണവും ഫെസ്റ്റ് പുരസ്‌ക്കര സമര്‍പ്പണവും കോഴിക്കോട്, മനാഞ്ചിറ, നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.…
”നീ നിലാ ചിരിയാലെ, കരിമിഴിയാലെ….” ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അരുണ്‍ കുമാര്‍ എസിന്റെ വരികള്‍ക്ക്…
സമരയാത്രയില്‍ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി
പാലാ: ആശാ വര്‍ക്കര്‍ന്മാരുടെ രാപകല്‍ സമരയാത്രയുടെ ഭാഗമായി ജാഥാ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് രംഗത്തുവന്നു. നോട്ടുമാല തയ്യാറാക്കുന്നതും കറന്‍സി നോട്ടുകളില്‍ എഴുതുന്നതും റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട്…
നിങ്ങളുടെ മനസിന്റെ ആരോഗ്യം അകലെയല്ല.. കേള്‍ക്കാന്‍ ഒരു ഡോക്ടര്‍ അരികിലുണ്ട്; NEYA PSYCHIATRIC CLINIC…!
എപ്പോഴെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരു സഹായിയുടെ ആവശ്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലപ്പോഴൊക്കെ സങ്കടങ്ങള്‍ അതിന്റെ അങ്ങേയറ്റം നിറഞ്ഞ് നില്‍ക്കുമ്പോള്‍, മനസ്സ് തുറന്നൊന്ന് സംസാരിക്കുവാനും നമ്മളെ കേട്ടിരിക്കുവാനും ഒരാള്‍ ഉണ്ടാവുക എന്നത് എത്ര…

