കൊല്ലം കൈതോട് ശ്രീകൃഷ്ണ്ണാ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം ശ്രമം നടന്നത്. ക്ഷേത്രത്തിൽ നിന്ന് വിളക്കുകൾ പൂജാ സാധനങ്ങൽ, പാത്രങ്ങൾ, ഉരുളികൾ, ചെമ്പ് തട്ടകങ്ങൾ തുടങ്ങിയവയാണ് മോഷ്ണം പോയിത്. അലമാര പൊളിച്ചാണ് സാധനങ്ങൾ മോഷണം നടത്തിരിക്കുന്നത്. ഏകദേശം 75000 രൂപയോളം നഷ്ടം ഉണ്ടായതായിയാണ് പ്രാഥമിക കണക്ക്.

അതോടൊപ്പം അന്നേ ദിവസം തന്നെ ക്ഷേത്രത്തിന്റെ പരിസരത്തുള്ള രാമചന്ദ്രൻ പിള്ള, നസിം മുദ്ദീൻ എന്നിവരുടെ കടയിലും നിരവധി സാധനങ്ങൾ മോഷ്ണം പോയി.
ചടയമംഗലം പോലീസ് എത്തി അന്വേഷണം നടത്തി വരുകയാണ്.


 
                                            