അഷ്ടമി രോഹിണി ദിനം ; ഈ രാശിക്കാർക്ക് നേട്ടങ്ങൾ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കും.

അഷ്ടമി രോഹിണി ദിനമായ ഇന്ന് വലിയ സവിശേഷതകളാണ് ജ്യോതിഷ പ്രകാരം സംഭവിക്കാന്‍ പോകുന്നത്. ഇന്ന് രോഹിണി നക്ഷത്രവും ഹര്‍ഷ യോഗവും ചേര്‍ന്ന് രൂപപ്പെടും. ഇതേ ദിവസം തന്നെ ചന്ദ്രന്‍ ഇടവത്തില്‍ സഞ്ചരിക്കും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ പ്രത്യേകതകളുള്ള ദിനമാക്കി ഇന്നത്തെ ദിവസത്തെ മാറ്റുന്നു. ഇന്ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടം ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.

മേടം

ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. രോഹിണി നക്ഷത്രത്തിന്റെ ശുഭഫലം മൂലം ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും. സാമ്ബത്തിക കാര്യങ്ങളില്‍ വലിയ നേട്ടമായിരിക്കും ലഭിക്കാന്‍ പോകുന്നത്. എന്ത് ചെയ്താലും ഭാഗ്യം നിങ്ങളുടെ പക്ഷത്തുണ്ടായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള ശുപാര്‍ശ ഇന്ന് തന്നെ നിങ്ങളുടെ കൈയിലെത്തും.

ഇടവം

ഇടവം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ശ്രീകൃഷ്ണ ജയന്തി യോഗത്തിന്റെ അനുകൂല ഫലം ഇവരില്‍ ഭാഗ്യം കടാക്ഷിക്കും. ഏറെ നാളായി തിരികെ കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഖപ്രദമായിരിക്കും. ഹര്‍ഷ യോഗത്തിന്റെ ശുഭ ഫലത്താല്‍ ഈ രാശിക്കാര്‍ക്ക് ധനനേട്ടം ഉണ്ടാകും. നിയമപരമായ കാര്യങ്ങളില്‍ ആശ്വാസം ലഭിക്കും. വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് തന്നെ ശരിയാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഓര്‍ഡര്‍ ലഭിക്കാന്‍ സാധ്യത കാണുന്നു.
ധനു

ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്കും വളരെ അനുകൂലമായിരിക്കും. ശ്രീകൃഷ്ണ ജയന്തി യോഗത്തിന്റെ സ്വാധീനം മൂലം ഈ രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള ശ്രമം വിജയിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ ഇന്ന് പുനരാരംഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *