ഏറെ നാളായിട്ടും നന്നാക്കാത്ത റോഡ് കാരണം വലഞ്ഞു തിരുവനന്തപുരം പാപ്പനംകോട് ശിവാനഗര്‍ നിവാസികള്‍. പാപ്പനംകോട് വാര്‍ഡില്‍ ആഴാം കാലില്‍ നിന്നും വരുന്ന ആനന്ദമൂല റോഡാണ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലുള്ളത്.
ഇരുപതോളം വീടുകളെയും ക്ഷേത്രത്തെയും മെയിന്‍ റോഡുമായി ബന്ധിക്കുന്ന ആനന്ദമൂല റോഡ് ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചരല്‍ നിറഞ്ഞിരിക്കുന്ന ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ക്ക് വരാന്‍ ആകില്ല . രാത്രി സമയമാണെങ്കില്‍ വീഴാതെ നടന്നു പോകുവാന്‍ പോലും ബുദ്ധിമുട്ടാണ്. പ്രദേശവാസികള്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡായിട്ടു കൂടി റോഡ് പുതുക്കിപ്പണിയാന്‍ നഗരസഭ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ടാര്‍ ചെയ്യാത്തത് കൊണ്ട് ഒരു നടപ്പാതയുടെ വലുപ്പം മാത്രമുള്ള ഈറോഡ് മഴപെയ്യുമ്പോള്‍ യാത്രയോഗ്യമല്ലാതാകും. അപ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുവാനോ ഇതുവഴി ക്ഷേത്രത്തിലേക്ക് പോകുവാനോ കഴിയില്ല. വിഷയം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ബിജെപി ഭരിക്കുന്ന നേമം കോര്‍പ്പറേഷനിലാണ് പാപ്പനംകോട് വാര്‍ഡ്. വാര്‍ഡ് കൗണ്‍സിലര്‍ ആശാനാഥ് ഈയിടെ ചാണ്ടി ഉമ്മനോടൊപ്പം ക്ഷേത്രദര്‍ശനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മറ്റു പാര്‍ട്ടിയിലെ നേതാക്കളോട് കാണിക്കുന്ന ആത്മാര്‍ത്ഥതയുടെ ഒരംശം വോട്ടു ചെയ്ത് ജയിപ്പിച്ച സ്വന്തം വാര്‍ഡിലെ ജനങ്ങളോട് കാണിച്ചു കൂടെ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആനന്ദമൂല റോഡ് ചര്‍ച്ചയാവുകയാണ്.
