ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങമരിച്ച ശുചീകരണ തൊഴിലാളിയായ മാരായമുട്ടം സ്വദേശി എൻ ജോയിയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സർക്കാർ. ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെയാണ് ജോയ് മുങ്ങി മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നപ്പോഴായിരുന്ന മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *