ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്‍റെ മെഴുക് പ്രതിമ

ഇന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ 8നുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകു പ്രതിമ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെടുന്നത്.

ഏപ്രില്‍ 8ന് താരത്തിന്റെ ജന്മദിനം കൊണ്ടാടാനുള്ള ഫാന്‍സിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഇരട്ടിമധുരമാവുകയാണ് ഈ വാര്‍ത്ത. പുഷ്പ ദ റൈസിലെ താഴത്തില്ലെടാ എന്ന പോസിലാണ് നിൽക്കുന്നതെങ്കിലും താരത്തിന്റെ മറ്റൊരു ചിത്രമായ അല്ല വൈകുണ്ഠപുരത്തിലെ ചുവപ്പ് ജാക്കറ്റ് ധരിച്ച് ലുക്കിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍’ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *