തെലുങ്കിൽ മാത്രം അല്ല മലയാളി പ്രേക്ഷകർക്ക് പോലും വളരെ സുപരിജിതനായ നടനാണ് അല്ലു അർജുൻ. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള നടനായി അല്ലു അർജുൻ മാറി കഴിഞ്ഞു. 25 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് 25 മില്യൻ ആയതിനു പിന്നാലെ തന്റെ ഒരു ചിത്രത്തിനൊപ്പം ഹൃദയം നിറഞ്ഞ നന്ദി എന്ന് താരം കുറിച്ചിരുന്നു.
എന്നാൽ ഇത്രയും ഫോളോവേഴ്സ് ഉള്ള താരം ആകെ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രമാണ് അത് തന്റെ ഭാര്യ സ്നേഹയെയാണ്. താരങ്ങളുടെ ജനപ്രതി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിൽ സോഷ്യൽ മീഡിയയിൽ പങ്കു ചെറുതല്ല. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ നടനായി മാറി കഴിഞ്ഞിരിക്കുകയാണ് അല്ലു അർജുൻ.
പുഷ്പ വമ്പൻ ഹിറ്റായതിന് പിന്നെ താരത്തിന്റെ ആരാധക കൂട്ടവും വലിയ തോതിൽ വളർന്നിരുന്നു. പിന്നീട് അങ്ങോട്ട് ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടിയെടുത്തു. മൂന്നുവർഷത്തോളം ഇടവേള എടുത്തതിനുശേഷം ഇറങ്ങുന്ന ചിത്രമാണ് പുഷ്പ 2 അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി നോക്കിക്കാണുന്നത്.
പുഷ്പ 2ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. രശ്മിക മന്ദാന ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നു എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. എന്നാൽ പുഷ്പ 2ന്റെ ഷൂട്ടിങ്ങിനിടയിൽ രാഷ്മിക മന്ദാനയുടെ ഫസ്റ്റ് ലുക്ക് പുറത്ത് എന്ന നിലയിലുള്ള ചിത്രങ്ങൾ അതിവേഗം വൈറലായതോടെ അല്ലു അർജുൻ പ്രൊഡക്ഷൻ യൂണിറ്റിനെയും നിർമ്മാതാക്കളെയും ശാസിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. സിനിമാ സെറ്റിൽ വേണ്ടത്ര സുരക്ഷ ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
                                            