മലയാളികൾക്ക് ഏറെ ഇഷ്ടമുളള ബാലതാരങ്ങൾ ഒരളായിരുന്നു നടൻ ജയാറമിന്റെ മകൻ കാളിദാസ്. ബാലതാരത്തിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്ത താരം ഇന്ന് നായക പദവിയിലേക്ക് ഉയർന്നിരിക്കികയാണ്. താര കുടുംബത്തിൽ നിന്ന് എത്തിയെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് കാളിദാസ് വളർന്നത്. ഇപ്പോഴിതാ ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന രായൻ എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ കാളിദാസ് ജയറാമും ഉണ്ട്.
ധനുഷിന്റെ സിനിമകളെല്ലാം ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കണ്ട വ്യക്തിയായിരുന്നു അത്രക്കും അദ്ദേഹത്തിന്റെ സിനിമകളോട് വല്ലാത്ത ഇഷ്ടമുണ്ട്. അങ്ങനെയുള്ളപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അവസരം വരുമ്പോൾ പോവാതിരിക്കുമോ? മാത്രമല്ല ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹോദരനായാണ് അഭിനയിച്ചത്. സിനിമ വളരെ നന്നായി വന്നിട്ടുണ്ട്.”
ലോകേഷ് സംവിധാനം ചെയ്യുന്ന ഷോട്ട് ഫിലിമിലും കാളിദാസ് അഭിനയിക്കുന്നുണ്ട്. ഒപ്പം അർജുൻ ദാസും പ്രധാന വേഷത്തിലുണ്ട്. കാളിദാസ് നേരത്തെ ലോകേഷ് യൂണിവേഴ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ഷോട്ട് ഫിലിം തീർത്തും വ്യത്യസ്ഥമാണ്. രായന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയപ്പോൾ തൊട്ട് ആരാധകരുടെ ചോദ്യം കാളിദാസ് ഈ ചിത്രത്തിൽ മരിക്കുമോ എന്നായിരുന്നു. അതിനു പിന്നാലെ നിരവധി ട്രോളുകളും വന്നു.
ഇതിനു മുന്നേ വിക്രം, പാവ കഥൈകൾ, തുടങ്ങിയ സിനിമകളിൽ താരം മരിക്കുന്നുണ്ട്. താൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് എന്നാണ് കാളിദാസ് പറഞ്ഞത്. തുടക്കത്തിൽ കാളിദാസ് അഭിനയിച്ച ചിത്രങ്ങൾ പ്രത്യേകിച്ച് മലയാളം വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് തന്നിലെ ആക്ടറിനെ വലിയ രീതിയിൽ മാറ്റിയെടുക്കാൻ കാളിദാസ് ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളൊന്നും കാമ്പില്ലാത്തതായി തോന്നി. എന്നാൽ തമിഴിൽ പതിയെ മികച്ച വേഷങ്ങൾ കാളിദാസിന് ലഭിച്ചു. പാവ കഥൈകൾ, നച്ചത്തിരം നഗർഗിരത്, പോർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

 
                                            