‘തല്ലിപ്പൊളി സീസൺ ആയതുകൊണ്ട് വിജയിച്ച രായാവെ’ന്ന് കമന്റ് മറുപടിയുമായി അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികൾ നിരവധി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ ശ്രദ്ധേയനായ മത്സരാർത്ഥയായിരുന്നു. ബിഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് അഖിൽ മാറാർ എന്നാണ് പ്രേക്ഷകർ അടക്കം പറയുന്നത്. ഷോക്ക് ശേഷം സോഷ്യൽ മീഡിയയിൽ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത വ്യക്തിയായിരുന്നു അഖിൽ .

അഖിലിനെ പറ്റി യുവാവിട്ട പോസ്റ്റിട്ടതിന് തുടർന്ന് താരം പറഞ്ഞ കമന്റ് ആണ് ശ്രദ്ധ നേടുന്നത്. സീസൺ അഞ്ച്‌ മൂക്കില്ലാ രാജ്യത്തെ മുറി രായാവ് എന്നായിരുന്നു കമന്റ്. ഏറ്റവും തല്ലിപ്പൊളി സീസൺ ആയതുകൊണ്ട് മാത്രം വിജയിച്ച മഹാനായ ഡയറക്ടർ ആണ് അഖിൽ എന്നും കമന്റുകൾ വന്നു. അത് ശ്രദ്ധയിൽപ്പെട്ട അഖിൽ ഉടൻതന്നെ മറുപടിയും നൽകുകയും ചെയ്തു.

അത് സാരമില്ല എന്നും 50 ലക്ഷം രൂപയും 16 ലക്ഷം വില വരുന്ന കാറും നൂറു ദിവസത്തെ ശമ്പളവും അതിനുശേഷം കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വരെ ചെയ്ത ഉദ്ഘാടനം ഉൾപ്പെടെയുള്ള കാശ് വന്നു വീണത് എന്റെ അക്കൗണ്ടിലാണ്എന്നാണ് അഖിലിന്റെ മറുപടി. മൂക്ക് മുറിഞ്ഞതോ നീണ്ടതോ ആയിക്കോട്ടെ മോൻ പോയി അടുത്ത ആരുടെയെങ്കിലും പേജിൽ പോയി വേറെ കമന്റ് ഇടൂ എന്നും തരം കൂട്ടിച്ചേർത്തു. കുറെ കമന്റ് ഇടുമ്പോൾ ചോറ് തിന്നാനുള്ള മാർഗ്ഗം ദൈവം കാണിച്ചു തരുമെന്ന് പറഞ്ഞു.

താരത്തിന്റെ കമന്റിന് അഭിനന്ദിച്ചുകൊണ്ട് നിരവധി പേരും കമന്റിട്ടിരുന്നു. ബിഗ് ബോസിന്റെ തുടക്കത്തിൽ ഒരുപാട് വെറുപ്പുകൾ ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു അഖിൽ മാറും എന്നാൽ ഇറങ്ങിയപ്പോൾ ഇവരെല്ലാം തന്നെ തന്റെ ആരാധകരായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *