അജിതാ രതീഷിന്റെ കവിതാസമാഹാരം ‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു. സൃഷ്ടിപദം പബ്ലിക്കേഷൻസാണ് പ്രസാധകർ. കവയിത്രിയുടെതായി പുറത്തുവരുന്ന രണ്ടാമത്തെ കവിതാ സമാഹാരമാണിത്.പ്രണയവും വിരഹവും ഭക്തിയും ചേരുന്ന ആത്മബന്ധങ്ങൾ ആവിഷ്‌കരിക്കുന്ന അജിതയുടെ ഓരോ കവിതയും അതിമനോഹരമാണെന്ന്ത ജെ മധുസൂദനൻ പിള്ള തണല്മരച്ചില്ലകളുടെ അവതാരികയിൽ കുറിക്കുന്നു. ആധുനിക കാലത്തിന്റെ വ്യാകുലതകൾ പെൺകാഴ്ചയിലൂടെ അവതരിപ്പിക്കുന്ന അജിത ആദ്യത്തെ കൃതിയിലൂടെ തന്നെ ശ്രദ്ധേയയായിരുന്നു.
വർക്കല എസ് എൻ കോളേജ് അധ്യാപിക ഡോ: ഹെൽന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് അജിത. കോളേജിലെ അധ്യാപകരായ സോമരാജൻ മാസ്റ്റർ, അരുണിമ ടീച്ചർ തുടങ്ങിയവരും കോളേജിലെ വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
