മലപ്പുറം : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ലയേണ്‍സ് ക്ലബ് ഓഫ് അപ് ഹില്‍, മലപ്പുറം , ഏറ്റവും പ്രായം ചെന്ന കര്‍ഷകനായ ചെറാട്ടുകുഴി തുവക്കാട് വിശ്വനെ ആദരിച്ചു .ഏകദേശം 65 വര്‍ഷത്തോളം ജീവിതത്തില്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിക്കായി സമയം നീക്കിവെച്ച വ്യക്തിത്വമാണ് വിശ്വന്‍. പ്രസിഡണ്ട് ലയണ്‍ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റി ഡ്രഗ്‌സ് ഡിസ്ട്രിക്ട്, ചെയര്‍മാന്‍ അഡ്വക്കേറ്റ് ലയണ്‍ പ്രസാദ് എസ്, ലയണ്‍ രഞ്ജിത്ത് വി , ലയണ്‍ ജതീന്ദ്രന്‍ മണ്ണില്‍ത്തൊടി എന്നിവര്‍ സംസാരിച്ചു.
