16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ആട് ജീവിതം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. അതോടൊപ്പം പൃഥ്വിരാജിന് കൂട്ടുകാരനായി എത്തിയ ഗോകുൽ എന്ന 17 കാരൻ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. അടുജീവിതം എന്ന സിനിമയിൽ എത്തുമ്പോൾ സംവിധായകൻ ബ്ലെസ്സി പറഞ്ഞ ഒരു കാര്യമുണ്ട് ഈ സിനിമ കഴിയുന്നതോടെ എല്ലാവരും തന്നെ തിരിച്ചറിയാൻ തുടങ്ങും എന്ന്. ആ വാക്ക് നൂറു ശതമാനം ശരിയാവുകയും ചെയ്തു. പൃഥ്വിരാജിനൊപ്പം കട്ടയ്ക്ക് അഭിനയിച്ച കോഴിക്കോട്ടുകാരൻ സിനിമയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് നടത്തിയത്.
പിന്നീട് ആറ് വർഷത്തോളം ആട്ജീവിതത്തോടൊപ്പം ഉള്ള യാത്ര ആരംഭിച്ചു. ഇന്ന് ആ പയ്യനെ 24 വയസ്സായി. സിനിമ സ്വപ്നം കണ്ട് നടന്ന കുറെയധികം മലയാളികൾ നമുക്കിടയിൽ ഉണ്ട്. അവർക്കിടയിൽ നിന്നും തനിക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയതും വേണ്ട രീതിയിൽ അത് ഉപയോഗിക്കാൻ പറ്റിയതും എല്ലാം ഒരുപാട് സന്തോഷം തരുന്നു എന്നായിരുന്നു ഗോകുലിന്റെ വാക്കുകൾ.
സിനിമയെന്ന തന്റെ സ്വപ്നം കയ്യിൽ എത്തിക്കഴിഞ്ഞു അതുകൊണ്ടുതന്നെ അത് മുറുകെ പിടിക്കാനുള്ള തീരുമാനത്തിലാണ് ഗോകുൽ അതിനു വേണ്ടി ആത്മാർത്ഥമായി പണിയെടുക്കാനുള്ള മനസ്സും തനിക്ക് ഉണ്ടെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഓഡിഷൻ വഴിയാണ് ആടുജീവിതത്തിലേക്ക് എത്തുന്നത്. ആട് ജീവിതത്തിന് വേണ്ടി വളരെയധികം പ്രയത്നിക്കേണ്ടി വന്നിരുന്നു. ആദ്യം ശരീരവണ്ണം കൂട്ടുകയും പിന്നീട് കുറക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. 64 കിലോഗ്രാമിൽ എത്തിച്ചു പിന്നീടത് കുറയ്ക്കുകയും ചെയ്തു.
ശരീരഭാരം കുറയ്ക്കേണ്ട സാഹചര്യത്തിൽ കുഴഞ്ഞുവീഴുന്ന അവസ്ഥ വരെ ഉണ്ടായി. കുളിക്കാതെ ദിവസങ്ങളോളം നടന്നു. വാട്ടർ ഡയറ്റ് ആയിരുന്നു കാപ്പിയും വെള്ളവും മാത്രവുമായിരുന്നു കുടിച്ചത്. ചുരുക്കിപ്പറഞ്ഞാൽ വെള്ളവും വായുവും മാത്രമായിരുന്നു പ്രധാന ഭക്ഷണം. പുറത്തൊക്കെ പോകുമ്പോൾ മയക്കുമരുന്ന് കേസ് ആണോ എന്ന് വരെ ആളുകൾ ചോദിച്ചിട്ടുണ്ട്. സ്വാഭാവികമായും മെലിഞ്ഞിരിക്കുമ്പോൾ മുടിയും താടിയും ഒക്കെ വളർത്തുന്നവരെ കണ്ടാൽ സ്വാഭാവികമായും ചോദിക്കുന്ന ചോദ്യമാണിത്. പോലീസുകാർ അടക്കം ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അന്നൊക്കെ വളരെ ടാസ്ക് ആയിരുന്നു എന്ന് ഗോകുൽ പറയുന്നു.

 
                                            