നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തി. ഒരുപക്ഷേ ഇത്രയും കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികൾ ചിത്രത്തെ വരവേറ്റത്. ആരാധകർ ഇത്ര പ്രതീക്ഷയോടെ കാത്തിരുന്നതിന്റെ പ്രധാന കാരണം ബ്ലെസ്സി എന്ന സംവിധായകന്റെ 16 വർഷത്തെ കഠിനപ്രയത്നവും കൂടാതെ ആടുജീവിതം എന്ന നോവലും എന്നതാണ്. കൂടാതെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള കഷ്ടപ്പാടുകളും എടുത്തു പറയേണ്ടതാണ്.
മലയാളികൾ ഏവരും വായിച്ച് ആസ്വദിച്ച ആടുജീവിതം നോവൽ സിനിമയാക്കുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് ചിത്രത്തിന്റെ ആദ്യ ഷോക്ക് ശേഷം വ്യക്തമായി. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ഇത് സിനിമയല്ല ഇതാണ് സ്ക്രീനിലെ ജീവിതം, ഉയർന്ന സാങ്കേതിക, മികവ് പൃഥ്വിരാജിന്റെ മികച്ച പ്രകടനം, ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം എന്നിങ്ങനെയാണ് അഭിപ്രായങ്ങൾ പോകുന്നത്.
ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആട് ജീവിതം. പൃഥ്വിരാജിന് നാഷണൽ അവാർഡ് ഉറപ്പാണെന്നും ആരാധകർ പറയുന്നു. കണ്ണ് നിറയാതെ കാണാന്‍ കഴിയില്ല എന്നാണ് ഷോ കഴിഞ്ഞ് ഇറങ്ങിയവരുടെ അഭിപ്രായം. വർഷങ്ങൾക്കുശേഷമാണ് ഒരു സിനിമ കണ്ടു കരയുന്നത് എന്നും ആൾക്കൾ പറയുന്നു. ലോകത്തെ ഏതു കോണിലും ജീവിക്കുന്ന പ്രവാസിയുടെ പ്രതിനിധിയാണ് നജീബ്.
ഈയൊരു സിനിമയ്ക്ക് വേണ്ടി മറ്റു ഭാഷകളിൽ ലഭിക്കേണ്ട നിരവധി അവസരങ്ങൾ താൻ ഉപേക്ഷിക്കുകയും. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോയ പൃഥ്വിരാജിനെ കണ്ടിട്ടുണ്ട് എന്നും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പറയുകയും ചെയ്തു. ബെന്യാമിന്‍ എഴുതിവച്ച ഒരു വരിയുണ്ട് നമ്മൾ കേൾക്കാത്ത കഥകൾ നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന്. അതിന്റെ ദൃശ്യ വിസ്മയം അതിശയിപ്പിക്കുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. ഏതായാലും ചിത്രം നിരവധി അവാർഡുകൾ വാരിക്കൂട്ടും എന്നാണ് സിനിമ കണ്ടു ഇറങ്ങിയവരുടെ അഭിപ്രായം.
