നടി സൊനാക്ഷി സിൻഹയും നടന്‍ സഹീർ ഇക്ബാല്‍ വിവാഹിതരാകുന്നു. ജൂൺ 23 ന് മുംബൈയിലായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്. ഇരുവരും വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല. അതേസമയം സൊനാക്ഷിക്ക് ജന്മദിനാശംസകൾ നേർന്ന് സഹീർ ഇരുവരുടെയും മനോഹരമായ ഫോട്ടോയും പങ്കിട്ടിരുന്നു “ഹാപ്പി ബർത്ത്ഡേ സോൺസ്” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഞ്ജയ് ലീല ബന്‍സാലി ചെയ്ത സീരിസായ ഹീരമണ്ഡിയിലാണ് സൊനാക്ഷി അവസാനമായി അഭിനയിച്ചത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും പുറമേ സിനിമ രംഗത്ത് നിന്നും വളരെക്കുറച്ച് ആളുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് വിവരം. വിവാഹ ആഘോഷങ്ങൾ മുംബൈയിലെ ബാസ്റ്റിയനിലാണ് നടക്കുക.

 
                                            