നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഇന്നു പുലര്‍ച്ച ഗുരുവായൂരിൽ വെച്ച് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു വിവാഹ നിശ്ചയം ഇതിനു പിന്നാലെ വരന് ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ അന്ന് മീര പങ്കുവച്ചപ്പോള്‍ കടുന്ന സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന് ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ലാണ് സിനിമാ അരങ്ങേറ്റം നടത്തിയത്. തൊട്ടടുത്ത വര്‍ഷം വാല്മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന് ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്.

 
                                            