നടി കവിയൂർ പൊന്നമ്മയുടെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രംഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അർപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങിൽ മകൾ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടിരുന്നു. അമേരിക്കയിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്. ബിന്ദുവും അമ്മ കവിയൂർ പൊന്നമ്മയും തമ്മിൽ അകൽച്ചയിലാണെന്നും ഇടയ്ക്ക് അഭ്യൂഹമുണ്ടായി.
മുമ്പൊരിക്കൽ ഇക്കാര്യം കവിയൂർ പൊന്നമ്മ ഒരു ഷോയിൽ സംസാരിച്ചിട്ടുമുണ്ട്. ഇതെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് കവിയൂർ പൊന്നമ്മയുടെ കുടുംബം. അമ്മയും മകളും തമ്മിൽ അകൽച്ചയില്ലെന്ന് കവിയൂർ പൊന്നമ്മയുടെ സഹോദരൻ ഗണേശൻ പറയുന്നു.
ബിന്ദു യുഎസിലാണ്. ഒന്നൊന്നര മാസം കൂടെ ഉണ്ടായിരുന്നു. വീണ്ടും വന്ന് അഞ്ച് ദിവസം നിന്ന് തിരിച്ച് പോയതിന്റെ രണ്ടിന്റെ അന്നാണ് മരണം. വലിയ റിസ്കെടുത്താണ് ഒന്നൊന്നര മാസം നിൽക്കുന്നത്. എപ്പോഴും വന്ന് നിൽക്കാൻ പറ്റുന്ന സാഹചര്യമല്ല. വേണ്ട കാര്യങ്ങളെല്ലാം ചെയ്താണ് കൊച്ച് പോയത്. അവിടത്തെ പ്രൊഫസറാണ്. അവിടത്തെ കുടാതെ പത്രത്തിൽ എഴുത്തുമുണ്ട്. ആ സാഹചര്യത്തിൽ ലിവ് എടുത്ത് വരാൻ സാധിട്ടില്ല. ബിന്ദു ഒരു കോടി രൂപയോളം അമ്മയ്ക്ക് വേണ്ടി ചെലവാക്കി. ഇതേക്കുറിച്ച് ആരും പറയുന്നില്ലല്ലോയെന്നും കുടുംബം ചോദിക്കുന്നു.
സോഷ്യൽ മീഡിയയിൽ എന്തെല്ലാം തെറ്റായ വാർത്തകളാണ് വരുന്നത്. ബിന്ദു നോക്കിയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് കുടുംബം പറയുന്നു. അമ്മ തനിക്ക് മുലപ്പാൽ പോലും തന്നില്ലെന്ന ബിന്ദുവിന്റെ വാദം തെറ്റാണെന്നും അമ്മാവൻ പറയുന്നു. അവൾ കൊച്ച് കുഞ്ഞായിരിക്കുമ്പോൾ ഞാൻ കൂടെയുണ്ട്. ഒരു മകൾക്ക് കൊടുക്കാവുന്ന എല്ലാ സ്നേഹങ്ങളും കാെടുത്താണ് വളർത്തിയത്.
