ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രി എന്ന വിശേഷണമുളള നടിയാണ് ഐശ്വര്യ റായി. എല്ലാ വര്‍ഷങ്ങളിലും ലോക സുന്ദരിപട്ടം സ്ഥാനത്ത് ഒരാള്‍ എത്താറുണ്ട്, എങ്കിലും ഐശ്വര്യയെ കവചുവെയ്ക്കുന്ന മറ്റാരും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തിരുന്നപ്പോള്‍ ഐശ്വര്യയുടെ വേഷവും മേയ്ക്കപ്പും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്. തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് എന്നിങ്ങനെയാണ് കമന്റുകള്‍ പോകുന്നത്.
ഇതെതുടര്‍ന്ന് സൗന്ദര്യ സംരക്ഷണ ശസ്ത്രക്രിയ ചെയ്യുന്നതില്‍ നടി ഐശ്വര്യ റായിയെ വിമര്‍ശിച്ച് തമിഴ് നടി കസ്തൂരി രംഗത്തെതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം വിമര്‍ശനം നടത്തിയത്. കാലം ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയും വെറുതെവിടില്ല. അതിനാല്‍ തന്നെ ഐശ്വര്യ അതിനായി ഒന്നും ചെയ്യേണ്ടതില്ല. അല്ലാതെ തന്നെ സുന്ദരിയായി നിലനില്‍ക്കും. ശരിക്കും പ്ലാസ്റ്റിക്ക് ഐശ്വര്യയുടെ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യത്തെ നശിപ്പിക്കുകയാണ്. അതേ സമയം താന്‍ ഹെയര്‍ ഡൈ പോലും ഉപയോഗിക്കാറില്ല ലിപ്സ്റ്റിക് മാത്രമാണ് ഉപയോഗിക്കാറ് എന്ന് കസ്തൂരി വ്യക്തമാക്കുന്നു.
എന്തായാലും അടുത്ത കാലത്ത് വിവിധ സൗന്ദര്യ സംരക്ഷണ രീതികള്‍ ഐശ്വര്യ എടുക്കാറുണ്ട് എന്ന വിമര്‍ശനങ്ങള്‍ താരം നേരിട്ടിരിന്നു. ബോട്ടോക്‌സ് പോലുള്ള ചികിത്സകള്‍ ഐശ്വര്യ എടുക്കാറുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് തന്നെയാണ് പലരും കസ്തൂരിയുടെ പോസ്റ്റിന് അടിയില്‍ പങ്കുവയ്ക്കുന്നത്. പ്രായത്തിന് അനുസരിച്ച് ഒരിക്കലും ഇത്തരം ചികില്‍സകള്‍ നടത്തുന്നത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ 77ാമത് എഡിഷനില്‍, ഐശ്വര്യ റായ് ബച്ചന്‍ രണ്ട് ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു കോസ്‌മെറ്റിക് ഭീമനായ ലോറിയല്‍ പാരീസിന്റെ ആഗോള അംബാസിഡറായാണ് താരം ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

 
                                            