നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോട് തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് നടി ഐശ്വര്യ ലക്ഷ്മിയും ഗായിക വൈക്കം വിജയലക്ഷ്മി.

നെടുമ്പാശ്ശേരിയിൽ നടക്കുന്ന നവ കേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോട് നടി ഐശ്വര്യ ലക്ഷ്മിയും ഗായിക വൈക്കം വിജയലക്ഷ്മിയും തന്റെ ആവശ്യങ്ങൾ ഉന്നയിച്ചു. സിനിമയുടെ സാങ്കേതിക നിർമ്മാണ മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നടി ഐശ്വര്യ ലക്ഷ്മി ചോദിച്ചു. കൂടാതെ സിനിമ നിർമ്മാണം പോലുള്ള മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും താരം പറഞ്ഞു. അതേസമയം താരത്തിന്റെ ചോദ്യത്തിന് മറുപടിയായി സിനിമയുടെ വിവിധ മേഖലകളിൽ സ്ത്രീകളെ എത്തിക്കുന്നതിനും അതിനുവേണ്ടി അവരെ പ്രാപ്തരാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തതായി വക്കം വിജയലക്ഷ്മിയുടെ ചോദ്യമായിരുന്നു. കേൾവി നഷ്ടമായവർക്ക് അത് തിരികെ ലഭിക്കാനുള്ള പദ്ധതികൾക്ക് സമനമായി കാഴ്ച പരിമിതർക്ക് കാഴ്ചശക്തി തിരികെ കിട്ടുന്നതിനുള്ള പദ്ധതിക്ക് സാധ്യതയുണ്ടോ എന്നായിരുന്നു വിജയലക്ഷ്മിയുടെ ചോദ്യം. കാഴ്ച തിരികെ ലഭിക്കാൻ കഴിയുമോ എന്ന് ഉറപ്പു പറയുന്നില്ല എന്നാലും വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളം മുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി ഇതിന് നൽകിയ മറുപടി.

കായികതാരങ്ങൾക്കായുള്ള സർക്കാർ ജോലിക്കായുള്ള റിക്രൂട്ട്മെന്റ് വർഷംതോറും നടത്തുന്ന കാര്യം പരിഗണിക്കും എന്നായിരുന്നു കായികതാരങ്ങളുടെ ചോദ്യങ്ങൾക്ക് നൽകിയ ഉറപ്പ്. പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവഗായികയുമായ പി കെ മോദിനി നാടക സിനിമ നടി നിലമ്പൂർ ഐഷ തുടങ്ങിയവരും സദസ്സിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *