മോഡലും നടൻ ജയറാമിന്റെ മകളുമായ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് എത്തിയിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരൻ നവനീത് ഗിരീഷ്.

 
                                            