നടൻ ബാല വിവാഹിതനായി

വീണ്ടും നടൻ ബാല വിവാഹിതനായി. എറാണകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വീണ്ടും വിവാഹിതനാകും എന്ന് നടൻ അടുത്തിടെ വെളിപ്പെടുത്തിയത്. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാന്‍ വിവാഹം ഉണ്ടാകുമെന്നാണ് അടുത്തിടെ ബാല വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരായിരിക്കും എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *