ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തി

മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക്  പദയാത്ര നടത്തി.

ഐ.സി.സി ഉപദേശക സമിതി അംഗം തയ്യില്‍ മുഹമ്മദ് കുട്ടി ഹാജി ജാഥ ക്യാപ്റ്റന്‍ ഫസലുദ്ദീന്‍  വാരണാക്കരക്ക് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു.ടിപി കുഞ്ഞു ബാപ്പു കുരുക്കള്‍ , ഹനീഫ മാസ്റ്റര്‍ , അഹമ്മദ് കുട്ടി .എ, നസീബ് ഐ പി , തയ്യില്‍ കുഞ്ഞുമുഹമ്മദ് ,അന്‍വര്‍ ബാബു.ടി എ, സുരേഷ്  തേമ്പലത്ത്, സിദ്ധിഖ് .എ, പ്രസാദ് എന്ന കണ്ണന്‍ , ഷാഹുല്‍.സി.പി,ഉസ്മാന്‍ കദളിയില്‍, പാലക്കല്‍ മൊയ്ദീന്‍ കുട്ടി,  അനുരാഗ്. ടി,  നബീല്‍ .ടി, ബാബു.കെ.പി, എന്നിവര്‍ നേതൃത്വം നല്‍കി.മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്  ജാഥാംഗങ്ങളെ മാലയിട്ട് സ്വീകരിച്ചു . സംഘടനയെ പ്രതിനിധീകരിച്ച് ഐസിസി പ്രസിഡന്റ് ഫസ്‌ലുദ്ധീന്‍ വാരണാക്കര പ്രസംഗിച്ചു.

മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക് നടത്തിയ പദയാത്ര  ഐ.സി.സി ഉപദേശക സമിതി അംഗം തയ്യില്‍ മുഹമ്മദ് കുട്ടി ഹാജി ജാഥ ക്യാപ്റ്റന്‍ ഫസലുദ്ദീന്‍  വാരണാക്കരക്ക് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *