വ്യാപാര സ്ഥാപനം അടിച്ചുതകര്‍ത്തതില്‍ യു.എം.സി പ്രതിഷേധിച്ചു

കൊല്ലം : ഭൂഉടമയും ഗുണ്ടാസംഘവും ചേര്‍ന്ന് കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന രശ്മി ഹാപ്പി ഹോം അപ്ലയന്‍സ് സ്ഥാപനം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് മര്‍ച്ചന്റ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി.

കരുനാഗപ്പള്ളിയില്‍ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം വച്ചുപൊറുപ്പിക്കില്ലെന്നും ഗുണ്ടാസംഘത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ വ്യാപാരിസമൂഹ ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

യു.എം.സി ജില്ലാ വൈസ്ചെയര്‍മാന്‍ ഡി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ബെന്നന്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജു കൃതജ്ഞതയും പറഞ്ഞു. ഷിഹാന്‍ബഷി, നുജൂംകിച്ചന്‍ ഗാലക്സി, വ്യാപാരി വ്യവസായി സംഘം പ്രസിഡന്റ് എ.എ.കരിം, നഗരസഭ കൗണ്‍സിലറും യു.എം.സി കരുനാഗപ്പള്ളി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായ റെജി ഫോട്ടോപാര്‍ക്ക്, എസ്.വിജയന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് എ.അജയകുമാര്‍, എം.സിദ്ദിക്ക്, അസീബ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *