കഞ്ചാവ് കഴിച്ച് നായയുടെ ബോധം പോയപ്പോള്‍

കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. അങ്ങനെ വളരെ യാദൃശ്ചികമായാണ് നടത്തത്തിന് കൊണ്ട് പോകുന്നതിനിടയില്‍ സ്വന്തം നായ കഞ്ചാവ് കഴിച്ച് വയ്യാതായ വിവരം ഡോക്ടര്‍ പങ്കുവെച്ചത്. ശനിയാഴ്ച നോട്ടിംഗ്ഹാംഷെയറിലെ ടക്‌സ്‌ഫോര്‍ഡിന് സമീപമുള്ള പാതയിലൂടെ തന്റെ ബോര്‍ഡര്‍ ടെറിയറായ പ്രിംഗിളിനെ നടത്താന്‍ കൊണ്ടുപോയതായാണ് വെറ്റിനറി സര്‍ജന്‍ ജാനിസ് ഡിക്‌സണ്‍ പറഞ്ഞത്. വീട്ടിലെത്തിയപ്പോഴേക്കും പ്രിംഗിള്‍ ബോധം നഷ്ടപ്പെട്ടതുപോലെ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. നടന്ന വഴികളിലൂടെ എല്ലാം തിരികെ നടന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്ക് കാര്യം മനസ്സിലായത്. പാതി കഴിച്ച നിലയില്‍ വഴിയരികില്‍ വലിച്ചെറിഞ്ഞ കഞ്ചാവാണ് ഡോക്ടര്‍ കണ്ടത്. കാര്യം എന്താണെന്ന് മനസ്സിലായതോടെ നായകക്ക് ജീവ നഷ്ടപ്പെടില്ലെന്ന് മനസ്സിലായി.

ഇന്ന് നമുക്ക് ചുറ്റും പല തരത്തിലുള്ള മയക്കുമരുന്നുകള്‍ നിറഞ്ഞൊഴുകുകയാണ്. കാരണക്കാരായ പലരും രക്ഷപ്പെടുന്നു. ചുരുക്കം ചിലര്‍ പിടിക്കപ്പെടുന്നു. എല്ലാ വിദ്യകളും പഠിച്ച് ഒരു പറ്റം ആളുകള്‍ നശിപ്പിക്കുന്നത് ഒരോ വ്യക്തിയേയും കുടുംബത്തേയും വലിയൊരു സമൂഹത്തിനെയുമാണ്. ഇവിടെ ഒരു നായ കഞ്ചാവ് കഴിച്ച് ബോധം പോയപ്പോള്‍ എന്ത് സംഭവിച്ചെന്ന് ഡോക്ടര്‍ പറയുമ്പോള്‍ ഒരു മനുഷ്യന്‍ അത് ഉപയോഗിച്ചാലുണ്ടാകുന്ന ദൂക്ഷഫലങ്ങള്‍ എന്താക്കെയാണെന്ന് ഊഹിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *