ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രസംഗം ട്വീറ്റ് ചെയ്തത്.
‘ ഞാന്‍ മാത്രമല്ല നിങ്ങളുടെ പ്രതീക്ഷ. നിങ്ങളില്‍ ഓരോരുത്തരും പ്രതീക്ഷയാണ്. നിങ്ങളിലെ ഓരോ വ്യക്തിയും എന്റെ പ്രതീക്ഷയാണ്. തിരിഞ്ഞു നിന്നുകൊണ്ട്.’ ‘ഞങ്ങള്‍ ഭയപ്പെടുന്നില്ല എന്ന് പറയാന്‍ നിങ്ങള്‍ തയ്യാറായാല്‍ ഈ രാജ്യം കൂടുതല്‍ നല്ല ഒരിടമായി മാറും. ഒന്നും ഭയക്കാനില്ല. ‘ ഇങ്ങനെയൊക്കെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍.
