പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം : പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി അന്വേഷണം ശക്തം

ഇടുക്കി : ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട 17കാരിയുടെ പിതാവിന്റെ അര്‍ദ്ധസഹോദരനെ തേടിയുള്ള തിരച്ചില്‍ പൊലീസ് കടുപ്പിച്ചു.

അനു എന്ന പേരുള്ള വ്യക്തിയാണ് കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *