മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന്

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും. തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 27 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഗതാഗത മന്ത്രി ആന്റണി രാജുവും മുക്തികേര വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം മന്ത്രി ജി. ആര്‍ അനിലും നിര്‍വഹിക്കും. ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ ആദ്യഉത്പന്നം ഏറ്റുവാങ്ങും.

പി. കെ രാജു (തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍), കൗണ്‍സിലര്‍ ക്ലൈന്‍സ് റൊസാരിയോ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അജിത് എസ്, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സെന്തില്‍ കുമാര്‍, കൊച്ചുവേളി MSME അസോസിയേഷന്‍ പ്രസിഡന്റ് എ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *