സംവിധായകന് ബാലചന്ദ്രകുമാര് പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവതിയുടെ മൊഴി എടുത്തു. രാവിലെ എളമക്കരയിലെ പോലീസ് സ്റ്റേഷനിലാണ് യുവതി അഭിഭാഷകയ്ക്കൊപ്പം എത്തിയത്. യുവതിയുടെ മൊഴിയെടുക്കുവാനായി എറണാകുളത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി. തുടര്ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.
2010ല് എറണാകുളത്തെ പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്തു വിളിച്ച ശേഷം ബാലചന്ദ്രകുമാര് ബലാത്സംഗം ചെയ്തെന്നാണ് കണ്ണൂര് സ്വദേശിയായ യുവതിയുടെ പരാതി. പീഡന വിവരം പോലീസില് അറിയിക്കുമെന്നു പറഞ്ഞപ്പോള് ദൃശ്യങ്ങള് കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.
