സുഖ്ജീന്ദര്‍ രണ്‍ധാവ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെന്ന് സൂചന

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജീന്ദര്‍ രണ്‍ധാവയെ തിരഞ്ഞെടുക്കുമെന്ന് സൂചന. കഴിഞ്ഞദിവസം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചിരുന്നു.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു, മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രി പട്ടികയില്‍ ഉണ്ടായിരുന്നത്. രജീന്ദര്‍ സിംഗ് ബജ്വ, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *