വി എന്‍ വാസവന്‍ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദര്‍ശനമെന്ന് മന്ത്രി

പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ തോതില്‍ വിവാദമായിരിക്കെ മന്ത്രി വി എന്‍ വാസവന്‍ പാലാ ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചര്‍ച്ച നടത്തി. വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ അതില്‍ കൂടുതലൊന്നും തനിക്ക് പ്രതികരിക്കാനില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ അന്തരീക്ഷം ഇല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *