ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് സ്വര്‍ണ്ണം നേടിയത്. ലോക ഒന്നാം നമ്പര്‍ താരമായ സുമിതിലൂടെ ഇന്ത്യ ടോക്യോ പാരാലിംപിക്സില്‍ രണ്ടാമത്തെയും അത്ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ് സ്വന്തമാക്കിയത്.
ഹരിയാനയിലെ സോനീപഥ് സ്വദേശിയാണ് 23 കാരനായ സുമിത്. 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ടാണ് അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടത്.
ഫൈനലില്‍ 62.88 മീറ്റര്‍ എന്ന തന്റെ മുന്‍ ലോക റെക്കോര്‍ഡിനെ തന്നെ അദ്ദേഹം മെച്ചപ്പെടുത്തുകയായിരുന്നു
