മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി നഗരത്തില്‍ പുതുതായി നിര്‍മിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും.

ദേശീയ എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കാരശ്ശേരി പഞ്ചായത്തിലെ കര്‍ഷകരെ അഭിസംബോധന ചെയ്യും. ഇതിന് പുറമേ മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവന്‍ സ്നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ചു പോകും.

Leave a Reply

Your email address will not be published. Required fields are marked *