കോവിഡ് വ്യാപനം; കേരളത്തിലെ അവസ്ഥ ഗുരുതരം; കേന്ദ്രസംഘം ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. ആറംഗ സംഘം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സന്ദര്‍ശനം.

രാജ്യത്താകെയുള്ള പ്രതിദിന കൊറോണ കേസുകളില്‍ 40 ശതമാനവും കേരളത്തിലാണ്. 1.54 ലക്ഷം പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. ഇത് രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 37.1 ശതമാനമാണ്.

ഡെല്‍റ്റ വകഭേദം ആണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടിപിആര്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഓണക്കാലം വളരെ പ്രധാനപ്പെട്ട സമയമാണ്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണം തുടങ്ങി നിര്‍ദ്ദേശങ്ങളും ആരോഗ്യ അധികൃതര്‍ നല്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *