കോട്ടയം : കെ.എം മാണി അഴിമതിക്കാരന് ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണന്ന് കേരള കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ് അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ? വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങള്‍ നല്കി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സിപിഎം നേതാക്കന്മാര് കേരളാ കോണ്‍ഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു കെ.എം മണിയോടും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളില്‍ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ആയതിനാല്‍ ശ്രീ ജോസ് K മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മണ്മറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയായ കെണിയില്‍ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേര്‍ന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണമെന്നും ജോസഫ് പറഞ്ഞു.
