ബവ്ക്യൂ ആപ്പ് ഇല്ലാതെ മദ്യവിതരണം നാളെ മുതല്‍

തിരുവനന്തപുരം: ബിവറേജസ്് ഔട്ട്‌ലറ്റുകളും ബാറുകളും വ്യാഴാഴ്ച തുറക്കും. ബവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. ആവശ്യക്കാര്‍ക്കു നേരിട്ടെത്തി പാഴ്സല്‍ വാങ്ങാം. ഷോപ്പുകളില്‍ ശാരീരിക അകലം പാലിക്കുന്നതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി പൊലീസിന്റെ സഹായം തേടാനും തീരുമാനമായി.

ആപ് ഉപയോഗിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അതിനുവേണ്ട സാങ്കേതിക തയാറെടുപ്പുകള്‍ക്കു ചുരുങ്ങിയതു രണ്ടു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു.അതുകൊണ്ടാണ് തത്കാലം ആപ്പ് വേണ്ടെന്ന് വച്ചത്. ബവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ബവ്‌റിജസ് കോര്‍പറേഷനും തൃപ്തിയില്ല. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ആപ് ഏര്‍പ്പെടുത്തിയെങ്കിലും ടോക്കണുകള്‍ കൂടുതലും ബാറുകളിലേക്കു പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പരാതികളും കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യവും കണക്കിലെടുത്ത് ആപ്പിന്റെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *