മമ്മൂട്ടിക്കെതിരെ തുറന്ന് പറഞ്ഞ് ഫിറോസ്

ബിഗ് ബോസ് ആദ്യമായി ദമ്പതികൾ മത്സരിക്കാൻ എത്തിയ സീസണായിരുന്നു മൂന്നാം സീസൺ. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ദമ്പതികളായ ഫിറോസ് ഖാനും സജ്നയുമായിരുന്നു ആദ്യമായി ബി​ഗ് ബോസ് മത്സരിച്ച ദമ്പതികൾ. ഷോയ്ക്കുശേഷമാണ് ഫിറോസിനും സജ്നയ്ക്കും ആരാധകർ വർധിച്ചത്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഫിറോസും സജ്നയും വേർപിരിഞ്ഞത്.

സിനിമാ, സീരിയൽ അനുഭവങ്ങളെ കുറിച്ചെല്ലാം പുതിയ അഭിമുഖത്തിൽ ഫിറോസ് വിവരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി ചെയ്യുന്ന തെറ്റുകൾ ആളുകൾ ഗ്ലോറിഫൈ ചെയ്യുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. താരോത്സവത്തിലെ എന്റെ പെർഫോമൻസ് കണ്ടാണ് സംവിധായകൻ വിഎം വിനു എന്നെ മമ്മൂക്കയുടെ ഫേസ് ടു ഫേസ് എന്ന സിനിമയിലേക്ക് വിളിച്ചത്. മെയിൻ വില്ലൻ വേഷമാണ് ഞാൻ ചെയ്തത്.

മമ്മൂക്ക യഥാർത്ഥത്തിൽ പാവം മനുഷ്യനാണ്. പക്ഷെ പുള്ളിയിൽ തനിക്ക് അം​ഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. സെറ്റിൽ അദ്ദേഹം ധരിച്ചിരിക്കുന്നതിനേക്കാൾ നല്ലൊരു ഷർട്ടിട്ട് ആരെങ്കിലും ധരിച്ച് വന്നാൽ പുള്ളി അത് ഊരിപ്പിക്കും. അങ്ങനെയുള്ള ചില ഈ​ഗോ കാര്യങ്ങൾ പുള്ളിക്ക് വർക്കൗട്ടാകും. അതുപോലെ മമ്മൂട്ടി സെറ്റിൽ വന്നാൽ അ​ദ്ദേഹമായിരിക്കണം രാജാവ്. അദ്ദേഹത്തിന്റെ അടിയാളന്മാരെപ്പോലെ നിൽക്കുന്ന ചില ആർട്ടിസ്റ്റുകളുമുണ്ട്. അവർക്കൊക്കെ വീണ്ടും വീണ്ടും ചാൻസ് കൊടുക്കും മമ്മൂക്ക. ഞാൻ കണ്ണ് കൊണ്ട് കണ്ട കാര്യമാണ്. നട്ടെല്ലില്ലാതെ നട്ടെല്ല് വളച്ച് നിൽക്കുന്ന ചില ടീമുകളുണ്ട്. ഞാനും അങ്ങനെ നിന്നിരുന്നെങ്കിൽ പുള്ളിയുടെ അടുത്ത പടത്തിൽ ഞാനും ഉണ്ടാകുമായിരുന്നു. പക്ഷെ എനിക്ക് അങ്ങനെ നിൽക്കാൻ പറ്റില്ല. അതുപോലെ പുള്ളി ചെയ്യുന്ന പല കാര്യങ്ങളും ​ഗ്ലോറിഫൈ ചെയ്താണ് ആളുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *