തിരുവനന്തപുരം എം.പിയായ ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ലെന്ന് പരാതി എത്തിരിക്കുകയാണ്. ഇതേ സംഭംവം ചൂണ്ടികാട്ടി ഇലോൺ മസ്കിന് കത്തയച്ചിരിക്കുകയാണ് ശശി തരൂർ. തന്റെ എക്സ് അക്കൗണ്ടിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് കത്തെഴുതിയത്. നിലവിൽ 84 മില്ല്യൺ ഫോളോവേഴ്സാണ് ശശി തരൂരിനുള്ളത്. വർഷങ്ങളായി ഈ സംഖ്യയ്ക്ക് മാറ്റം വരാതെ തുടരുന്നുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഏറെ ജനപ്രീതിയുള്ള രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നിട്ടും ശശി തരൂരിന്റെ ഫോളോവേഴ്സിന് വർഷങ്ങളായി മാറ്റമില്ല.
ഭരത് തിവാരി എന്ന യൂസറാണ് ആദ്യം ഇക്കാര്യം കഴിഞ്ഞ ദിവസം എക്സിൽ ചോദിച്ചത്. എല്ലാവർക്കും ഓരോ ദിവസവും പുതുതായി ഫോളോവേഴ്സ് കൂടുമ്പോൾ ശശി തരൂരിന്റെ ഫോളോവേഴ്സിന് മാത്രം എന്തുകൊണ്ടാണ് മാറ്റമില്ലാത്തത് എന്ന് ഭരത് തിവാരി എക്സ് ഉടമ ഇലോണ് മസ്കിനേയും എക്സ് ഇന്ത്യയേയും ടാഗ് ചെയ്തുകൊണ്ട് ചോദിക്കുകയായിരുന്നു. താനും നാലു വർഷമായി ഇത് നിരീക്ഷിക്കുകയാണെന്നാണ് ഭരതിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് തരൂർ എക്സിൽ കുറിച്ചത്.
നല്ല ചോദ്യം. നാല് വർഷമായി ഇതാണ് സ്ഥിതി! പഴയ ട്വിറ്റർ ഇന്ത്യയിലെ ഒരാൾ എന്നോട് പറഞ്ഞത്, എന്തോ ഒരു പ്രശ്നമുണ്ടെന്നാണ്. ആറ് മാസത്തിലേറെയായി അദ്ദേഹം എൻ്റെ ദൈനംദിന സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചു. അതിൽ നിന്നും വിചിത്രമായ ഒരു പാറ്റേൺ കണ്ടെത്തി – ദിനം പ്രതി ആയിരത്തോളം പുതിയ ഫോളോവേഴ്സ് ഉണ്ടാകുന്നതായും, ഓരോ ദിവസവും ഏകദേശം 60-70 പേർ എന്നെ അൺഫോളോ ചെയ്യുന്നതായും കണ്ടെത്തി. എന്നാൽ,എൻ്റെ മൊത്തത്തിലുള്ള ഫോളോവേഴ്സ് 8.495 ദശലക്ഷത്തിന് മുകളിലായതായി കണ്ടെത്താൻ കഴിഞ്ഞില്ല.”- തരൂർ പോസ്റ്റിൽ കുറിച്ചു.
ഇതൊരു ഗുരുതരമായ തകരാറാണെന്നാണ് ആദ്യം കരുതിയത്. ആർക്കും എന്റെ അക്കൗണ്ട് ഫോളോ ചെയ്യാനുള്ള സജഷൻ വരുന്നില്ല. കൂടാതെ, എന്റെ ഒട്ടു മിക്ക പോസ്റ്റുകളും ടൈംലൈനിൽ ലഭിക്കുന്നില്ലെന്നാണ് എന്റെ ഫോളോവേഴ്സ് പറയുന്നത്. മൂന്നു വർഷമായി ഈ പ്രശ്നം തുടരുന്നു. ട്വിറ്റർ എക്സ് ആയതിന് ശേഷം ഞാൻ ഇലോൺ മസ്കിനും കത്തയച്ചു. പകരം ഒരു അഭിഭാഷകന്റെ കത്താണ് എനിക്ക് ലഭിച്ചത്. ഒരു പ്രശ്നമില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു കോർപറേറ്റ് മറുപടിയാണ് എനിക്ക് ലഭിച്ചത്”.- അദ്ദേഹം എഴുതി.
കത്തയച്ചതിന് ശേഷം എനിക്കുണ്ടായ പ്രായോഗിക പരിണതഫലം, എൻ്റെ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ ഓരോ ദിവസവും ക്രമരഹിതമായി കുറയുന്നു എന്നതാണ്. 8.495 ഫോളോവേഴ്സിൽ നിന്നും കുറഞ്ഞ് ഇന്ന് അത് 8.429 ഫോളോവേഴ്സായി മാറിയിരക്കുകയാണ്. എക്സ് ഇന്ത്യയിലുള്ള ആളുകൾ ശ്രദ്ധിക്കാത്ത എന്തോ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. എക്സ് ഇന്ത്യയിലെ ആരെങ്കിലും ഇത് ശ്രദ്ധിച്ചാൽ നല്ലതായിരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.

 
                                            